‘റോബിനെതിരെ’കടുത്ത നടപടിയുമായിമോട്ടോര്‍ വാഹനവകുപ്പ് (എം.വി.ഡി)

‘റോബിനെതിരെ’കടുത്ത നടപടിയുമായിമോട്ടോര്‍ വാഹനവകുപ്പ് (എം.വി.ഡി)

പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി  മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി) ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട എ ആര്‍ ക്യാമ്ബിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പോലീസിന്‍റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു.

തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു. മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Leave a Reply