5 പേരെ കൊന്നിട്ട് മച്ചാനേ എന്ന് വിളിച്ച് കൂളായി അവന്‍ വന്നു; അഫാന്റെ സൃഹുത്ത് പറയുന്നത് കേട്ടോ… വീഡിയോ കാണാം

5 പേരെ കൊന്നിട്ട് മച്ചാനേ എന്ന് വിളിച്ച് കൂളായി അവന്‍ വന്നു; അഫാന്റെ സൃഹുത്ത് പറയുന്നത് കേട്ടോ… വീഡിയോ കാണാം

വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ വെട്ടിക്കൊന്ന പ്രതി അഫാന്‍ കൊലപാതക ശേഷം സുഹൃത്തിനോട് സംസാരിച്ചത് ലവലേശം കുറ്റബോധമില്ലാതെ. കൊലപാതകം നടത്തി വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവെന്ന് അയല്‍ വാസിയും സുഹൃത്തുമായ ആലം വെളിപ്പെടുത്തുന്നു. ചാവി കറക്കി കൂളായി തനിക്ക് നേരേ വന്ന പ്രതി താന്‍ ആറ് പേരെ കൊന്നുവെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പോയതെന്നും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു.

കൊലപാതകം നടത്തിയെന്ന് അഫാന്‍ പറഞ്ഞത് കേട്ട് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും 4 തവണ തന്നോട് കൊലപാകതകത്തിന്‍റെ കാര്യം പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു. പെണ്‍സുഹൃത്തിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്നും കുഞ്ഞുനാള് മുതല്‍ അഫാനെ അറിയാമെന്നും ആലം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേനിലേക്ക് ലവലേശം കുറ്റബോധമില്ലാതെയാണ് പ്രതി അഫാന്‍ കയറിപോയതെന്നും ആലം സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply