സംവിധായകന്‍ സിദ്ദീഖ് യൂനാനി ചികിത്സ തേടിയോ?; വിമര്‍ശനം, വിവാദം

സംവിധായകന്‍ സിദ്ദീഖ് യൂനാനി ചികിത്സ തേടിയോ?; വിമര്‍ശനം, വിവാദം

സംവിധായകന്‍ സിദ്ദീഖ് യൂനാനി ചികിത്സ തേടിയോ?; വിമര്‍ശനം, വിവാദം

കൊച്ചി: കരള്‍രോഗത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട സംവിധായകന്‍ സിദ്ദീഖ് യൂനാനി ചികിത്സ തേടിയിരുന്നതായി ചര്‍ച്ച. ഐഎംഎ സംസ്ഥാന പ്രസിഡന്റായി ഡോ സുല്‍ഫി നൂഹുവാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. യൂനാനി ചികിത്സ മിത്താണെന്നും അത് ശാസ്ത്രമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സംവിധായകന്‍ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണ്. അത് മിത്തല്ലെന്നും
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് സിദ്ദീഖ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മിത്താണ്
യൂനാനി

അത് ശാസ്ത്രമേയല്ല.!
സംവിധായകന്‍ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചര്‍ച്ച നിലച്ച മട്ടാണ്.
അതങ്ങനെ നില്‍ക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാല്‍ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടര്‍ച്ചയായി,
ശക്തമായി ചര്‍ച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകന്‍ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ .
യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍
ലിവറിനെയും കിഡ്‌നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രം
അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍, ഒരുതരം കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു.
ബപാല്‍നിലാവിന് മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവന്‍ നൊമ്പരമായി മാറിയ
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികള്‍
ഡോ സുല്‍ഫി നൂഹു

Leave a Reply