പ്ലസ് ടൂ സീറ്റ് വിഷയത്തില്‍ നിയമസഭയില്‍ തര്‍ക്കം ; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്ലസ് ടൂ സീറ്റ് വിഷയത്തില്‍ നിയമസഭയില്‍ തര്‍ക്കം ; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ നിയമസഭയില്‍ തര്‍ക്കം. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിന്‌മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്‌പോര് നടത്തുകയും അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.

മലബാറില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. എട്ട് കൊല്ലത്തിനിടയില്‍ 1000 ബാര്‍ നല്‍കിയ സര്‍ക്കാര്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റ് നല്‍കിയില്ല എന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിമര്‍ശിച്ചു.

മലബാറില്‍ എസ്‌എസ്‌എല്‍സി ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം കുറവുണ്ടെങ്കില്‍ പരിഹരിക്കാമെന്നും പറഞ്ഞു. മലപ്പുറം ജില്ലയില്‍ 74840 പ്ലസ് വണ്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. മലപ്പുറത്ത് അണ്‍ എയ്ഡഡ്, വിഎച്ച്‌എസ്‌ഇ, പോളി സീറ്റുകള്‍ കൂട്ടിയാല്‍ ഉപരിപഠനത്തിന് സീറ്റുകള്‍ ധാരാളമാണ്. മലബാര്‍ മേഖലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതെന്നും മലപ്പുറത്ത് സീറ്റ് ക്ഷാമം ഇല്ലെന്നും പറഞ്ഞു.

അതേസമയം ലീഗ് എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എല്ലാം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി കേട്ടത്. കോഴിക്കോട് ജില്ലയില്‍ 8208 പ്ലസ് വണ്‍ അധിക സീറ്റുകള്‍ ഉണ്ടാകും. പാലക്കാട് ജില്ലയില്‍ 2206 സീറ്റുകളും കണ്ണൂര്‍ ജില്ലയില്‍ അഞ്ചായിരത്തിലേറെ സീറ്റുകളും ബാക്കി വരുമെന്നും പറഞ്ഞു. തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നല്‍കണമെന്ന് പറയില്ല. എട്ട് കൊല്ലത്തിനിടയില്‍ 1000 ബാര്‍ നല്‍കി, പക്ഷെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റ് നല്‍കിയില്ല. വെബ്‌സൈറ്റിലെ കണക്കുകളല്ല മന്ത്രി പറയുന്നത്. ഒരു എ പ്ലസ് പോലുമില്ലാത്ത കുട്ടിക്ക് പത്തനംതിട്ടയില്‍ സയന്‍സ് സീറ്റ് ലഭിക്കുമെന്നും പ്രതിപക്ഷം പരിഹസിച്ചു.

ഒന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം സമരം ആരംഭിച്ചു. മൂന്ന് ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ അല്ലേ സീറ്റ് കിട്ടിയോ ഇല്ലയോ എന്ന് അറിയുള്ളു എന്ന് മന്ത്രി ചോദിച്ചു. പൊന്നാനിയിലെ കുട്ടിക്ക് നിലമ്ബൂരില്‍ അഡ്മിഷന്‍ കിട്ടിയാല്‍ പോകാന്‍ പറ്റുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. പൊതു വിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. സര്‍ക്കാരിന്റെ ആദ്യ പത്ത് മുന്‍ഗണനയില്‍ പോലും വിദ്യാഭ്യാസം ഇല്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Leave a Reply