വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ 15 വയസ്സുള്ള മകളെ അമ്മ വെടിവച്ചു കൊലപ്പെടുത്തി.
ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളാണ് പ്രതിയായ സ്ത്രീ. പെണ്‍കുട്ടിയുടെ വിവാഹം മാതാപിതാക്കള്‍ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം മാതാപിതാക്കള്‍ അംഗീകരിച്ചില്ല.
ഇതിന്റെ പേരില്‍ കുട്ടയും അമ്മയും പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തര്‍ക്കം രൂക്ഷമായി. വഴക്കിനിടെ അമ്മ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.