മൊഗ്രാൽ പുത്തൂർ: മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിൽ നിന്ന് ക്യാൻസർ ഗവേഷണത്തിൽ പിഎച്ച്ഡി ഡോക്ടറേറ്റ് നേടി ഡോ. ഫിദ ഫാത്തിമ നാടിന് അഭിമാനമായി. യെനെപോയ റിസർച്ച് സെന്ററിൽ ‘വായയിലെ ക്യാൻസറിൽ ബാക്ടീരിയകളുടെ പങ്ക്’ (Role of Enterococcus faecalis and Lactobacillus plantarum in oral cancer cells:in vitro)എന്ന വിഷയത്തിലാണ് ഫിദ ഗവേഷണം പൂർത്തിയാക്കിയത്. മൊഗ്രാൽ പുത്തൂർ കുന്നിൽ മേനത്ത് ഇഖ്ബാലിന്റെയും ആയിഷയുടെയും മകളും സവാദ് ബള്ളൂരിന്റെ ഭാര്യയുമാണ്.
എസ്സ ഇംഗ്ലീഷ് സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിദ, മംഗളൂരു സെന്റ് അലോഷ്യസ് കോളേജിൽ നിന്നാണ് ബിഎസ്‌സി മൈക്രോബയോളജി ബിരുദം നേടിയത്. തുടർന്ന് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജെനോമിക് സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ശേഷമാണ് ഗവേഷണ രംഗത്തേക്ക് പ്രവേശിച്ചത്.
സഹോദരങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്നവരാണ്. മൂത്ത സഹോദരി ഡോ. സജ്ന ബിഡിഎസ് കഴിഞ്ഞ് ഡെന്റിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു. മറ്റൊരു സഹോദരി നിസ്വ സിഎ വിദ്യാർത്ഥിനിയാണ്, സഹോദരൻ സഹീം ബി.കോം ബിരുദത്തിന് ശേഷം ഇന്റെർഷിപ്പ് ചെയ്തുവരുന്നു.

