ബെംഗളൂരുവില്‍ 44 കാരനായ നൈജീരിയക്കാരനില്‍ നിന്ന് 21 കോടിരൂപ വിലമതിക്കുന്ന മയക്കു മരുന്ന് പിടികൂടി. ക്രിസ്റ്റല്‍, പൗഡര്‍ രൂപത്തിലുള്ള 16 കിലോ എംഡിഎംഎയും 500 ഗ്രാം കൊക്കെയ്‌നുമാണ് പിടികൂടിയത്.സോപ്പ് ബോക്‌സുകളിലും ബെഡ്‌ഷീറ്റ് കവറുകളിലും ചോക്ലേറ്റ് ബോക്‌സുകളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
പുതുവത്സരരാവിലെ റേവ് പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായിരുന്നു മയക്കുമരുന്ന്.
രാമമൂര്‍ത്തിനഗര്‍ സ്വദേശി ലിയോനാര്‍ഡ് ഒക്വുഡിലിയുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബിസിനസ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി രാമമൂര്‍ത്തി നഗറിലെ വാടക വീട്ടിലായിരുന്നു താമസമെന്ന് അധികൃതര്‍ പറഞ്ഞു.ഒക്വുഡിലി താമസിച്ചിരുന്ന വീടിന്റെ ഉടമയെയും ചോദ്യം ചെയ്തുവരികയാണ്.