ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘ശാറക്കന്നൂർ’ ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.

ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘ശാറക്കന്നൂർ’ ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.

മേൽപറമ്പ്: ദുബായ് കെഎംസിസി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ ശാറക്കന്നൂർ ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം മേൽപറമ്പ് ഗോൾഡൻ ബേക്കറി ഹാളിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി നിർവഹിച്ചു. അശരണരേയും രോഗാവസ്ഥയിലുള്ളവരെയും ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കെ എം സി സി യുടെ ശാറക്കന്നൂർ ചികിത്സാ സഹായ പദ്ധതി അഭിനന്ദനാർഹമാണെന്ന് സി.ടി. അഭിപ്രായപ്പെട്ടു. ശാറക്കന്നൂർ പദ്ധതിയുടെ ചികിത്സാ ധനസഹായം കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾക്ക് കൈമാറി. കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉദുമയിലെ ടി.കെ അസീബിന് കെ എം സി സി യുടെ ഉപഹാരം എൻ.എ.നെല്ലിക്കുന്ന് എം.എൽ എ നൽകി ആദരിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലീയ മുഖ്യപ്രഭാഷണവും, മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി ആമുഖപ്രസംഗവും നടത്തി. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ് യ തളങ്കര, ദുബായ് കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കർ, സെക്രട്ടറി എ.ബി. ശാഫി,ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ്‌ സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി ആര്‍ ഹനീഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫ്, എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട്, ഭാരവാഹികളായ ഹനീഫ ഹാജി കുന്നിൽ പള്ളിക്കര, അബ്ദുല്ല കുഞ്ഞി കീഴൂർ, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, വിവിധ കെ എം സി സി നേതാക്കളായ കെ.പി. അബ്ബാസ് കളനാട്, ബഷീർ പള്ളിക്കര, റാഫി പള്ളിപ്പുറം, അബ്ദുല്ല ആറങ്ങാടി, റഷീദ്‌ ഹാജി കല്ലിങ്കാൽ, ലുക്മാൻ തളങ്കര, അനീസ് മാങ്ങാട്, സാദിഖ് പാക്യാര, സയ്യിദ് ശിഹാബ് അൽ ഹാദി മേൽപറമ്പ്, കെഎംസിസി ഉദുമ മണ്ഡലം ഭാരവാഹികളായ ഹാഷിം മഠം, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ്‌ മരബയൽ, സഫാൻ അണങ്കൂർ, ഇല്ല്യാസ്‌ കട്ടക്കാൽ,തൊട്ടി സാലിഹാജി, ബഷീർ പള്ളങ്കോട്, സി.എച്ച്. ഹുസൈനാർ തെക്കിൽ, വനിത ലീഗ് മണ്ഡലം പ്രസിഡണ്ട് ആയിഷ സഹദുള്ള, മറിയമ്മ അബ്ദുൽ ഖാദർ, ഹരിത സംസ്ഥാന പ്രസിഡണ്ട് ഷഹീദ റാഷിദ്, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി രാജു കലാഭവൻ, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായകെബിഎം ഷരീഫ്, സിദ്ധീഖ് പള്ളിപ്പുഴ, അബ്ദുൽ ഖാദർ കളനാട്, ടി.ഡി.കബീർ, മുഹമ്മദ് കുട്ടി മാസ്റ്റർ, മൻസൂർ മല്ലത്ത്, ഉമ്മർ ആലൂർ ബേഡകം, ലത്തീഫ് പടുപ്പ്, മുനീർ പാറപ്പള്ളി, ഹമീദ് കുണിയ, ഹസൈനാർപാറപ്പള്ളി, റൗഫ് ബായിക്കര (യൂത്ത് ലീഗ് ), താജുദ്ദീൻ ചെമ്പിരിക്ക (സ്വതന്ത്ര കർഷക സംഘം), സലാം മാങ്ങാട് (എം എസ് എഫ്), അഹമ്മദലി മൂഡംബയൽ (പ്രവാസി ലീഗ്) തുടങ്ങിയവർ പ്രസംഗിച്ചു. നംഷാദ്‌ പൊവ്വൽ നന്ദി പറഞ്ഞു.

Leave a Reply