ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി 2024 റമസാൻ റിലീഫ് ബ്രോഷർ പ്രകാശനം ചെയ്തു.

ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി 2024 റമസാൻ റിലീഫ് ബ്രോഷർ പ്രകാശനം ചെയ്തു.

ദുബായ്: മേൽപറമ്പ് ജമാഅത്ത് പരിധിയിൽ പെടുന്ന നിർദരരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഈ വർഷവും വിപുലമായ റമസാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ദേര ബനിയാസ് സ്‌ക്വയറിൽ ചേർന്ന യോഗം വർക്കിങ്ങ് പ്രസിഡൻറ് അഷ്‌റഫ് ബോസിൻറെ അധ്യക്ഷതയിൽ പ്രസിഡൻറ് എം എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിധവകൾക്കും, വരുമാന മാർഗങ്ങൾ ഇല്ലാത്ത വയോജനങ്ങൾക്കും, നിത്യരോഗികൾക്കും നൽകി വരുന്ന മാസാന്ത പെൻഷൻ പദ്ധതി തുടരുവാനും, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ, വിവാഹ സഹായം, ഭവന നിർമാണം തുടങ്ങി ജമാഅത്ത് പരിധിയിൽ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി കേന്ദ്ര കമ്മിറ്റി മുഖാന്തിരം ആവശ്യമായ സഹായങ്ങൾ നൽകുന്നതാണ് റമസാൻ റിലീഫ് പദ്ധതി.

റമസാൻ റിലീഫ് 2024 ന്റെ ബ്രോഷർ പ്രകാശനം പ്രസിഡണ്ട് എം എ മുഹമ്മദ് കുഞ്ഞി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് ബോസ് എന്നിവർ ശിഹാബ് കൈനോതിന് നൽകി പ്രകാശനം ചെയ്തു.

ഹൃസ്വ സന്ദർശനാർത്ഥം ദുബായിലെത്തിയ കേന്ദ്ര കമ്മിറ്റി പ്രവർത്തക സമിതി അംഗം ശിഹാബ് കൈനോതിന് സ്വീകരണം നൽകി. എം എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബോസ്, ഹനീഫ് മരവയൽ, ഹനീഫ ടി ആർ, ഖാലിദ് എ ആർ, റഹ്‌മാൻ കൈനോത്ത്, അബ്ദുൽ അസീസ് സി ബി, ആസിഫ് ബി എ, ഇല്ല്യാസ് പള്ളിപ്പുറം, ഇല്ല്യാസ് ഹിൽടോപ് തുടങ്ങിയർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതവും ഫറാസ് സി എ നന്ദിയും പറഞ്ഞു.

Leave a Reply