ദുബായ്: മേൽപറമ്പ് ജമാഅത്ത് പരിധിയിൽ പെടുന്ന നിർദരായവരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര കമ്മിറ്റിയുമായി സഹകരിച്ച് മുൻ വർഷങ്ങളിലേത് പോലെ റമസാൻ റിലീഫ് പദ്ധതി നടപ്പിലാക്കുവാൻ ദുബായ് മേൽപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദേര പേൾ ക്രീക്ക് ഹോട്ടലിൽ വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു.
കഴിഞ്ഞ പതിനഞ്ച് വർഷമായി വിധവകൾക്കും, വരുമാന മാർഗങ്ങൾ ഇല്ലാത്ത വയോജനങ്ങൾക്കും, നിത്യരോഗികൾക്കും നൽകി വരുന്ന മാസാന്ത പെൻഷൻ പദ്ധതി തുടരുവാനും, വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ, വിവാഹ സഹായം, ഭവന നിർമാണം തുടങ്ങി ജമാഅത്ത് പരിധിയിൽ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി കേന്ദ്ര കമ്മിറ്റി മുഖാന്തിരം ആവശ്യമായ സഹായങ്ങൾ നൽകുവാനും യോഗം തീരുമാനിച്ചു.
റമസാൻ റിലീഫ് 2025 ന്റെ ബ്രോഷർ പ്രകാശനം വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് ബോസ്, ട്രഷറർ ഹനീഫ് മരവയൽ എന്നിവർ പ്രകാശനം ചെയ്തു.
ഭാരവാഹികളായ ഹനീഫ് മരവയൽ, ഹനീഫ ടി ആർ, ഖാലിദ് എ ആർ, റഹ്‌മാൻ കൈനോത്ത്, റാഫി മാക്കോട്, ഇല്ല്യാസ് ഹിൽടോപ് തുടങ്ങിയർ പ്രസംഗിച്ചു. ഫറാസ് സി എ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതവും അബ്ദുൽ അസീസ് സി ബി നന്ദിയും പറഞ്ഞു.