അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

ദില്ലി:കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ, മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനം. ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാർട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ ഇഡി ആവശ്യപെട്ടു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

ഇതിനിടെ, അരവിന്ദ് കെജ്രിവാൾ ജയിലിലായാൽ ഭരണം നടത്താനുള്ള ആലോചനകള്‍ സജീവമാക്കി എഎപി. മന്ത്രിമാരിലൊരാൾക്ക് മന്ത്രിസഭ യോഗം വിളിക്കാൻ ചുമതല നല്‍കും. ഇതിനിടെ, കേന്ദ്രവുമായി സ്ഥിതിഗതികള്‍ ലഫ്ററനൻറ് ഗവർണ്ണർ ചര്‍ച്ച ചെയ്തു. ഹൈക്കോടതി പരാമർശം അനുകൂലമെന്നാണ് കേന്ദ്ര നിലപാട്. ജാമ്യഹർജിയിലെ ഹൈക്കോടതി തീരുമാനം വരെ കാത്തിരിക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

Leave a Reply