വയനാട്ടില്‍ അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ

കല്‍പറ്റ: വയനാട് മേപ്പാടിയില്‍ അടുക്കളയുടെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ മേപ്പാടി ചേമ്ബോത്തറ കോളനിയിലെ സുനിത – വിനോദ് ദമ്ബതികളുടെ മകൻ ബബിലേഷാണ് മരിച്ചത്.

ഇന്നലെ രാവിലെ 11മണിയോടെയാണ് അടുക്കളയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ കല്‍പറ്റ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മരണത്തില്‍ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

Leave a Reply