കണ്ണൂർ : കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന് ആവേശകരമായ സ്വീകരണം നല്‍കി. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.10ന് വന്ദേഭാരത് എക്സ് പ്രസിലെത്തിയ കെ.സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെത്തിയത്.

ത്രിവർണനിറത്തിലുള്ള ബലൂണുകളും കളർ മാല ഉയർത്തിയും ബാനറുകളും സുധാകരൻ്റെ ചിത്രമുള്ള പ്ളക്കാർഡ് ഉയർത്തിയും ബാൻഡ് , ചെണ്ടമേളങ്ങളുടെ അകമ്ബടിയോടെയാണ് കെ. സുധാകരനെ കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്.

സുധാകരൻ കണ്ണൂരിലെത്തിയ ദിവസം തന്നെ റോഡ് ഷോയിലൂടെയാണ് യു.ഡി.എഫ് പ്രവർത്തകർ പ്രിയ നേതാവിനെ എതിരേറ്റത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിനിരന്നത്തോടെ കണ്ണൂരില്‍ പോര് വേനല്‍ ചൂടിനോപ്പം മുറുകിയിരിക്കുകയുണ്ട്. കെ.സുധാകരന് നല്‍കിയ സ്വീകരണത്തിന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , സജീവ് ജോസഫ് എം.എ.എ , സി.എ അജീർ, കെ.ടി സഹദുള്ള തുടങ്ങിയവർ നേതൃത്വം നല്‍കി.