ഫെബ്രുവരി 21 കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ വെച്ച നടക്കുന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ പ്രോഗ്രാം സ്പോൺസറായി പ്രമുഖ വ്യവസായിയും അൽ ഹവാസ് ട്രേഡിങ് ആൻഡ് ടെൻ സ്റ്റാർ ട്രേഡിങ് ചെയർമാനായ സികെവി യൂസഫ്. കാസർകോട് സിറ്റി ടവറിൽ നടന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ പോസ്റ്റർ റിലീസ് & ഗോൾഡൻ പാസ് വിതരണോൽഘാടന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപനം. ചടങ്ങിൽ പരിപാടിയുടെ ഗോൾഡൻ പാസ് വിതരണത്തിന്റെ ഉദ്‌ഘാടന കർമവും സിറ്റി ടവർ ഉടമയുമായ എൻഎ അബൂബക്കറിനൊപ്പം അദ്ദേഹം നിർവഹിച്ചു.
ഒമാനിൽ നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ള സികെവി യൂസഫ് കോഴിക്കോട് സ്വദേശിയാണ്. കാസർകോടുമായി വലിയ ആത്മബന്ധം സൂക്ഷിക്കുന്ന സികെവി യൂസഫ് സപ്തഭാഷാ സംഗമഭൂമിയിൽ സ്‌പോൺസർ ചെയ്യുന്ന ആദ്യ പരിപാടി കൂടിയാണ് റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് & എന്റർപ്യുനേഴ്സ് മീറ്റ്