കൊല്ലം: മാവേലിക്കരയില്‍ ആറു വയസ്സുകാരി മകളെ വെട്ടിക്കൊന്ന പ്രതിയായ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു.
വൈകിട്ട് നാലിന് ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.
ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം ശ്രീ മഹേഷിനെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് മെമു ട്രെയിനില്‍ കൊണ്ടു പോവുകയായിരുന്നു പൊലീസ് സംഘം. സ്‌റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട മഹേഷ് ടെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയും ടെയിന് അടിയില്‍പ്പെടുകയുമായിരുന്നു.
ജൂണ്‍ ഏഴിന് രാത്രിയിലാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് പിതാവ് കൊലപ്പെടുത്തിയത്. മകളെ വെട്ടികൊലപ്പെടുത്തിയ ശേഷം സ്വന്തം അമ്മയെയും ശ്രീ മഹേഷ് വെട്ടിപരിക്കേല്‍പിച്ചിരുന്നു. കേസില്‍ റിമാൻഡിലാണ് പ്രതി മാവേലിക്കര സബ് ജയിലില്‍ വെച്ച് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ പ്രതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.