മുസാഫർനഗർ: ഉത്തർപ്രദേശില്‍ മൂന്നുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. യുപിയിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്.
തനിക്ക് കൂടുതല്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് പിതാവ് മൂന്ന് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്തേഡി സ്വദേശിയായ ഗുല്‍ഷറിനെ (35 ഭാര്യ സാജിദ നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ഗുല്‍ഷിർ 15 വർഷം മുമ്ബ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് അഞ്ച് മക്കളുണ്ട്. കഴിഞ്ഞ വർഷമാണ് പ്രതി രണ്ടാം ഭാര്യയായ സാജിദയെ വിവാഹം കഴിക്കുന്നത്. വൈകാതെ ഇവർ ഗർഭിണിയായി. മൂന്ന് മാസം മുമ്ബ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഭാര്യയില്‍ കുഞ്ഞുണ്ടായതോടെ ഗുല്‍ഷിർ തനിക്ക് ഇനി കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ് ബഹളം തുടങ്ങി.
കുഞ്ഞുണ്ടായി മൂന്ന് മാസത്തിന് ശേഷം ഇയാള്‍ വീണ്ടും ഇക്കാര്യം പറഞ്ഞ് ബഹളം വെക്കുകയും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഭാര്യയുടെ പരാതിയില്‍ ഗുല്‍ഷറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുസാഫർനഗർ റൂറല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.