മലപ്പുറം: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ അച്ഛൻ വിവാഹത്തലേന്ന് കുഴഞ്ഞുവീണ് മരിച്ചു. മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. പതിനഞ്ച് ദിവസം മുൻപായിരുന്നു രാധാകൃഷ്ണൻ മാലദ്വീപിൽ നിന്നെത്തിയത്. മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ.
വിവാഹത്തലേന്ന് രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മകൾ റീതു കൃഷ്ണയുടെ വിവാഹം ഇന്നു നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അടുത്തമാസം 7നു തിരിച്ചു പോകേണ്ടതായിരുന്നു. ഭാര്യ റീന. മറ്റൊരു മകൾ: റിയാകൃഷ്ണ.