കാസർകോട്: പാദൂർ ട്രോഫി അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് സെവൻസ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഫിഫ മഞ്ചേരി കളത്തിലിറങ്ങുന്നു. ഗ്രീൻ സ്റ്റാർ കുവ്വത്തൊട്ടിക്ക് വേണ്ടിയാണ് ഫിഫ ഇറങ്ങുക. സെവൻസ് റാങ്കിങ്ങിലെ അഞ്ചാം സ്ഥാനക്കാരായ ലിൻഷാ മണ്ണാർക്കാടുമായാണ് പോരാട്ടം. ബെൻ സ്‌ട്രൈക്കേഴ്‌സ് ബെണ്ടിച്ചാലിന് വേണ്ടിയാണ് ലിൻഷാ ഇറങ്ങുക. സെവൻസ് റാങ്കിങ്ങിൽ സീസണിന്റെ തുടക്കം മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിൻഷാ മണ്ണാർക്കാടിനെ പിന്തള്ളിയാണ് ഫിഫ മഞ്ചേരി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.2020-21 സീസണ് ശേഷം ഫിഫ മഞ്ചേരി സെവൻസിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സമയം കൂടിയാണ്. ഇതിനോടകം ഒമ്പത് കിരീടങ്ങൾ ഈ സീസണിൽ നേടിയ ഫിഫ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബ് കൂടിയാണ്.രാത്രി 8:30 ന് മേൽപറമ്പ് വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് പോരാട്ടം.
