മഹാരാഷ്‌ട്രയിലെ ഭിവണ്ടിയില്‍ ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയില്‍ ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം

മുംബൈ: മഹാരാഷ്‌ട്രയിലെ ഭിവണ്ടിയില്‍ ഡയപ്പർ നിർമാണ ഫാക്ടറിയില്‍ വൻ തീപിടിത്തം. താനെയിലുള്ള ഫാക്ടടറിയില്‍ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടനെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭിവണ്ടി, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനകളുടെ സംഘങ്ങളാണ് സ്ഥലത്തെത്തിയത്.

ഫാക്ടറി പൂർണമായും തീ പടർന്നുപിടിച്ച നിലയിലാണ്. സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഞ്ചുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവസമയത്ത് ഫാക്ടറിക്കുള്ളില്‍ ആളുണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. ‌

Leave a Reply