അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടുത്തം

അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടുത്തം

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ തീപിടുത്തം. അങ്കമാലി കറുകുറ്റിയിൽ  ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണക്കാൻ ശ്രമിക്കുന്നു. 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൂർണമായും തീ അണക്കാൻ‌ ഇതുവരെ സാധിച്ചിട്ടില്ല. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ ഫയർസർവ്വീസ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 

Leave a Reply