മലപ്പുറം താനൂരില്‍ വള്ളം മറിഞ്ഞ്  മത്സ്യത്തൊഴിലാളി  മരിച്ചു

മലപ്പുറം താനൂരില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മലപ്പുറം: താനൂര്‍ ഒട്ടുമ്ബുറം തൂവല്‍ തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്.

മത്സ്യ ബന്ധനത്തിന് പോയി തിരികെ വരുമ്ബോഴാണ് വള്ളം മുങ്ങിയത്. രാവിലെ 9 മണിയോടെയായായിരുന്നു സംഭവം.

മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങിയിരുന്നുവെങ്കിലും ഒന്നര മണിക്കൂറിനു ശേഷമാണ് റിസ്വാനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply