ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ടോക്കിയോ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോസ്റ്റ്ഗാര്‍ഡ് ക്യാപ്റ്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോക്കിയോ ഹനേദ വിമാനത്താവളത്തിലാണ് അപകടം നടന്നത്. 379 യാത്രക്കാരുമായി എത്തിയ യാത്ര വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനത്തില്‍ ഇടിക്കുകയായിരുന്നു. യാത്ര വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പന്‍ എയര്‍ലൈസന്‍സ് അറിയിച്ചു.
റണ്‍വേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിന് തീ പടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.