‘മൗത്ത് ഫ്രഷ്‌നര്‍’ കഴിച്ച അഞ്ചുപേര്‍ രക്തം ഛര്‍ദിച്ച സംഭവം; റസ്‌റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍

‘മൗത്ത് ഫ്രഷ്‌നര്‍’ കഴിച്ച അഞ്ചുപേര്‍ രക്തം ഛര്‍ദിച്ച സംഭവം; റസ്‌റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോഗിച്ച അഞ്ചുപേർ രക്തം ഛർദിച്ച്‌ ആശുപത്രിയിലായ സംഭവത്തില്‍ ഹരിയാണ ഗുരുഗ്രാമിലെ റസ്‌റ്റോറന്റ് മാനേജർ അറസ്റ്റിലായി.

കഫെ മാനേജർ ഡല്‍ഹി സ്വദേശി ഗഗൻദീപിനെ (30) യാണ് പോലീസ് അറസ്റ്റുചെയ്തത്. കഫെ ഉടമ അമൃത്പാല്‍ സിങ് ഒളിവിലാണ്. ഗുരുഗ്രാം സെക്ടർ 90-ലെ ലാ ഫോറസ്റ്റ കഫേയില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം മൗത്ത് ഫ്രഷ്‌നർ വായിലാക്കിയവർക്കാണ് പ്രശ്നങ്ങളുണ്ടായത്. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വായില്‍ പൊള്ളലേറ്റത്. സംഘം മാർച്ച്‌ രണ്ടിന് കഫെയില്‍നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് മൗത്ത് ഫ്രഷ്‌നർ വായിലാക്കിയത്. തുടർന്ന്, ഇവർ രക്തം ഛർദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

മൗത്ത് ഫ്രഷ്‌നറില്‍ അപകടകാരിയായ ഡ്രൈ ഐസ് അബദ്ധത്തില്‍ കലർത്തിയതാവാമെന്നാണ് പോലീസ് പറയുന്നത്. പോലീസ് എത്തുമ്ബോള്‍ കഫെ പൂട്ടിയിട്ടനിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

Leave a Reply