പത്തനംതിട്ടയിൽ എട്ട് വർഷങ്ങൾക്ക് മുൻപ് ഇടപാടുകാരിയുടെ അകൗണ്ടിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവല്ല അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ പ്രീത ഹരിദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു എന്നാൽ പ്രീത ഒളിവിൽ പോകുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് പോലീസ് പ്രീതയെ അറസ്റ്റ് ചെയ്തത്. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിലെ ഇടപാടുകാരിയുടെ അകൗണ്ടിൽ നിന്ന് 350000 രൂപ പ്രീത ഹരിദാസ് തട്ടിയെടുക്കുകയായിരുന്നു.