സിപിഎമ്മിലേക്ക് പോയ മുൻ കോൺഗ്രസ് നേതാവ് സിബി ഹനീഫ് കോൺഗ്രസിൽ തിരിച്ചെത്തി

സിപിഎമ്മിലേക്ക് പോയ മുൻ കോൺഗ്രസ് നേതാവ് സിബി ഹനീഫ് കോൺഗ്രസിൽ തിരിച്ചെത്തി

എറണാകുളം: കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയ മുൻ കോൺഗ്രസ് നേതാവ് സിബി ഹനീഫ് കോൺഗ്രസിൽ തിരിച്ചെത്തി. ഏതാണ്ട് പത്ത് മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിന്റെ ആദ്യ കാല പ്രവർത്തകൻ കൂടിയായ സിബി ഹനീഫ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. എന്നാൽ അദ്ധേവും വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

എറണാകുളം അശമന്നൂർ 3 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ വെച്ചു ചേർന്ന യോഗത്തിൽ അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ജമാൽ അദ്ദേഹത്തിന് മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ വാർഡ് ട്രഷറർ വിജയ കുമാർ സ്വാഗതം പറഞ്ഞു. വാർഡ് പ്രസിഡന്റ് ഇ എ ജോയ് അധ്യക്ഷത വഹിച്ചിച്ചു യോഗം അശമന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി കെ ജമാൽ ഉദ്‌ഘാടനം ചെയ്തു. മുൻ കോൺഗ്രസ് ഡിസിസി അംഗം വർഗ്ഗീഷ് ,അശമന്നൂർ ബ്ളോക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സനൂഷ് ,അശമന്നൂർ 3 ആം വാർഡ് പഞ്ചായത്ത് മെമ്പർ ചിത്ര ,സി ബി ഹനീഫ എന്നിവർ സംസാരിച്ചു. കുമാർ നന്ദി പറഞ്ഞു