അവസരങ്ങൾക്കായി കാത്തിരിക്കാതെ സ്വയം അവസരങ്ങൾ സൃഷ്ടിച്ചെടുത്ത് കഠിനധ്വാനത്തിലൂടെ സ്വപ്നങ്ങൾ നേടിയെടുക്കാനാവുമെന്ന് നമ്മുക്ക് കാണിച്ചു തരുന്ന ജീവിതമാണ് ഷാഫി നാലപ്പാടിന്റെത്. കാസർകോട് ഉദുമയിലെ ഡീലക്സ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ നിന്നും ഇന്ന് ഉത്തരമലബാറിന്റെ വ്യവസായ ഭൂമികയിൽ തന്റെതായ മുഖമുദ്ര ഉണ്ടാക്കിയെടുത്ത ഷാഫി നാലപ്പാടിന്റെ പിന്നിട്ട വഴികൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
മരക്കച്ചവടക്കാരനായ പിതാവിൽ നിന്നും കച്ചവടത്തിന്റെ ഗുണനവും ഹരണവും ചെറുപ്രായത്തിൽ തന്നെ സ്വായത്തമാക്കിയ ഷാഫി നാലപ്പാടിന് കച്ചവടക്കാരനാവുക എന്ന ആഗ്രഹം ഉദിച്ചതിൽ അത്ഭുതപ്പെടാനില്ല. ഉമ്മയിൽ നിന്ന് കിട്ടിയ കൈ നീട്ടവും തന്റെ സമ്പാദ്യവും കൂട്ടിച്ചേർത്ത് 1985 ൽ കാസർകോട് ഉദുമയിൽ ഡീലക്സ് ഫർണിച്ചർ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്തോടെ ഷാഫി നാലപ്പാട് എന്ന വ്യവസായിയും ആരംഭിക്കുന്നു.
തടികളിൽ ഷാഫി തീർത്ത വ്യത്യസ്തമായ ഡിസൈനുകൾ കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും ഡീലക്സ് ഫർണിച്ചർ കാസർകോട്ടുകാരുടെ സ്വീകരണ മുറികളിലെ അവിഭാജ്യ ഘടകമായി മാറി. കഠിനധ്വാനം കൊണ്ടും സത്യസന്ധ്യത കൊണ്ടും ഷാഫി പടുത്തുയുർത്തിയ തന്റെ ബിസിനസ് സാമ്രാജ്യത്തിന് ശിഖരങ്ങൾ വളരാൻ തുടങ്ങി. 2005 ൽ ഡീലക്സ് ഫർണീച്ചർ എന്ന പേര് തന്റെ കുടുംബപേരിനോട് ചേർത്ത് ‘നാലപ്പാട് ഫർണിച്ചർ’ എന്നാക്കി മാറ്റിയപ്പോഴേക്കും കാസർകോടിന്റ ഫർണിച്ചർ വിപണിയിൽ ഷാഫി നാലപ്പാട് ഒരു ബ്രാൻഡ് നൈമായി മാറിയിരുന്നു. ഉദുമയിൽ നിന്ന് തുടങ്ങിയ ഡീലക്സ് ഫർണീച്ചർ ഇന്ന് അണങ്കൂർ, നുള്ളിപ്പാടി തുടങ്ങീ കാസർകോടിന്റെ നെറ്റിത്തടങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്.
നാലപ്പാടിന്റെ പ്രൊഡക്ടുകൾ ഇന്ന് സപ്തഭാഷ സംഗമ ഭൂമിയിൽ വേരുറപ്പിച്ചത് ഡിസൈനിങ്ങിലും ഫിനിഷിങ്ങിലും ഷാഫി നാലപ്പാട് കാണിക്കുന്ന കൃത്യതയും സത്യസന്ധ്യതയും കൊണ്ടുമാണ്. ഫർണീച്ചറുകളിൽ മേന്മ കാണിക്കുമ്പോഴും സാധാരണക്കാരന്റെ പോക്കറ്റിന് ഉതകുന്ന വിലയിടാനും ഷാഫി നാലപ്പാട് മറന്നില്ല.
ഫർണീച്ചർ മേഖലയ്ക്ക് പിന്നാലെ ഇന്റരിയർ മേഖലയിലും നാലപ്പാട് കൈയ്യൊപ്പ് ചാർത്തുകയാണ്. കാസർകോട് നുള്ളിപ്പാടിയിൽ ( കെയർവെൽ ഹോസ്പിറ്റലിന് മുൻ വശം) സ്ഥിതി ചെയ്യുന്ന നാലപ്പാട് ഇന്റീരിയേഴ്സിന്റെ അതി വിശാലമായ ഷോറും ഷാഫി നാലപ്പാട് കാസർകോട്ടുകാർക്ക് മുന്നിലെത്തിക്കുന്ന നാലപ്പാടിന്റെ മറ്റൊരു പതിപ്പാണ്. കൂടാതെ കാസർകോട്ടെ പ്രമുഖ വ്യവസായികളോടൊപ്പം ‘യുണിക്യു മാൾ’ എന്ന സംരഭത്തിലും ഷാഫി നാലപ്പാട് ഭാഗമാകുന്നു. ഇതിനോടകം തന്നെ കർണാടകയിലെ തെക്കോട്ടിൽ പ്രവർത്തനമാരംഭിച്ച യുണിക്യു മാൾ ഉടൻ പയ്യന്നൂരിലും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.
വ്യവസായ രംഗത്ത് വളർച്ച ഉണ്ടാക്കിയെടുക്കുമ്പോഴും സ്വന്തം നാടിന്റെ കലാ സാംസ്‌കാരിക രംഗത്തെ വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
കടുത്ത മാപ്പിളപ്പാട്ട് ആസ്വാദകൻ കൂടിയാണ് ഷാഫി നാലപ്പാട്. തന്റെ ബിസിനസ് തിരക്കിനിടയിലും മാപ്പിളപ്പാട്ടിനോടുള്ള അദ്ദേഹത്തിന്റെ മുഹബ്ബത്ത് പ്രകടമായി കൊണ്ടേയിരുന്നു. ദർശന ടിവിയിലെ കുട്ടികുപ്പായം എന്ന മാപ്പിള പ്പാട്ട് റിയാലിറ്റി ഷോയിലും മീഡിയ വണ്ണിന്റെ പതിനാലാം രാവ് സീസൺ ആറിലെ ഗ്രാൻഡ് ഫിനാലെയിലും നാലപ്പാട് ഇന്റീരിയേഴ്സ് സ്പോൺസർമാരായെത്തിയതിന് പിന്നിലെ രഹസ്യം മാപ്പിളപ്പാട്ടിന് അദ്ദേഹം നൽകുന്ന പിന്തുണ തന്നെയാണ്.വർഗീയ സംഘർഷങ്ങൾ കൊണ്ട് കാസർകോട് വീർപ്പുമുട്ടിയപ്പോൾ സർവ്വമത സൗഹൃദത്തിന് ആഹ്വാനം ചെയ്തും ഷാഫി നാലപ്പാട് പിറന്നനാടിനെ നെഞ്ചോട് ചേർത്തു.
വ്യവസായ പ്രമുഖൻ എന്ന വിശേഷണത്തിനപ്പുറം കലാ, സാംസ്‌കാരിക സാമൂഹിക കാരുണ്യ രംഗത്തെ നിറസാനിധ്യം കൂടിയാണ് അദ്ദേഹം.
നിലവിൽ, ഫർണീച്ചർ മാനുഫാക്ച്ചർ ആൻഡ് മർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം ചന്ദ്രിക ബിസിനസ്സ് എക്സലന്റ്സ് അവാർഡ്,മീഡിയ വൺ പുരസ്‌കാരം, ദർശന ടിവി പുരസ്‌കാരം,പ്രഥമ കൊപ്പൽ അബ്ദുള്ള പുരസ്‌കാരം, തമ്പ് മേൽപറമ്പിന്റെ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ തുടങ്ങീ പുരസ്‌കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
ഫെബ്രുവരി 21 കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ റിയൽ ഇന്ത്യാ വിഷൻ ഒരുക്കുന്ന മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിൽ ഞങ്ങൾക്ക് കരുത്തായി കാസർകോടിന്റെ ഈ നായകനും ഉണ്ടാവുമെന്ന് സന്തോഷപൂർവ്വം ഞങ്ങൾ അറിയിക്കുകയാണ്.