മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 2.58 കോടി രൂപ വിലവരുന്ന നാലു കിലോ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.
സംഭവത്തില്‍ ജിദ്ദയില്‍ നിന്നും വന്ന രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
മെഴുകിന്‍റെ രൂപത്തില്‍ സ്വര്‍ണം പൊടിച്ച് കുഴച്ച ശേഷം പായ്ക്ക് ചെയ്ത് അടിവസ്ത്രത്തില്‍ സ്റ്റിച്ച് ചെയ്തും മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ചെറുകഷ്ണങ്ങളാക്കി ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പ്രതികളെ കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.