മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിള്‍ പേ

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിള്‍ പേ

മൊബൈല്‍ റീചാര്‍ജു ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിള്‍ പേ. കണ്‍വീനിയൻസ് ഫീസ് എന്ന ഇനത്തില്‍ മൂന്നു രൂപയോളമാണ് ഗൂഗിള്‍ പേ അധികമായി ഈടാക്കുന്നത്.

ഒരു ഗൂഗിള്‍ പേ ഉപഭോക്താവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പലരും ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങി. കണ്‍വീനിയൻസ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് പങ്കുവെച്ച സ്‌ക്രീൻഷോട്ടില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ ഗൂഗിള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

101 രൂപ മുതല്‍ 200 രൂപ വരെയുള്ള തുകയുടെ റീച്ചാര്‍ജുകള്‍ക്ക് 2 രൂപ ഫീസ് നല്‍കണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്ക് 3 രൂപ നല്‍കണം. നിലവില്‍, മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമേ ഫീസ് ബാധകമാകൂ.100 രൂപ വരെ ചെലവ് വരുന്ന റീച്ചാര്‍ജുകള്‍ക്ക് അ‌ധിക ഫീസ് നല്‍കേണ്ടതില്ല. ഗൂഗിള്‍ പേ വഴിയുള്ള വൈദ്യുതി ബില്‍ പേയ്‌മെന്റുകള്‍ പോലുള്ള മറ്റ് ഇടപാടുകള്‍ സൗജന്യമായി തുടരും.

വര്‍ഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഈ ഫീസ് ഒഴിവാക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ നേരിട്ട് റീചാര്‍ജ് ചെയ്യാവുന്നതാണ്.

Leave a Reply