ജില്ല പനിച്ച് വിറക്കുമ്പോൾ സർക്കാർ ഉറക്കം തൂങ്ങുന്നു –                                        എ അബ്ദുൽ റഹ്മാൻ

ജില്ല പനിച്ച് വിറക്കുമ്പോൾ സർക്കാർ ഉറക്കം തൂങ്ങുന്നു – എ അബ്ദുൽ റഹ്മാൻ

കാസർകോട്: ജില്ലയിലെ ജനങ്ങൾ പനിച്ച് വിറക്കുമ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാവാതെ സർക്കാർ ഉറക്കം തൂങ്ങുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന ആയിരങ്ങൾ ഡോക്ടർമാരില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
സ്വാകാര്യ ആശുപത്രികൾ വൻ തുകയുടെ ബിൽ നൽകി പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുമ്പോൾ സർക്കാരിൻ്റെ ആരോഗ്യ സംവിധാനമാകെ നോക്കുകുത്തിയായി മാറിയിരിക്കയാണ്.
സ്ഥലം മാറിപോയവരും, വിരമിച്ചവരും, ഉന്നത പഠനത്തിന് പോയവരും അടക്കം ജില്ലയിൽ നൂറോളം ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. നിയമസഭയിലും പുറത്തും ബഡായി പറയാനല്ലാതെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്താനുള്ള നടപടികൾ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.
ജനങ്ങൾ പകർച്ചപനി കാരണം ദുരിതമനുഭവിക്കുമ്പോൾ കയ്യും കെട്ടിയിരിക്കന്ന ആരോഗ്യ വകുപ്പിൻ്റെ ജനദ്രോഹ നടപടി അവസാനിപ്പിച്ച് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരത്തിന് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.

Leave a Reply