മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ ‘വടിയെടുത്ത്’ സര്‍ക്കാര്‍; ഡോ. വിഎസ് ജോയിയെ സ്ഥലം മാറ്റി

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ ‘വടിയെടുത്ത്’ സര്‍ക്കാര്‍; ഡോ. വിഎസ് ജോയിയെ സ്ഥലം മാറ്റി

തിരുവനന്തപുരം: യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി സര്‍ക്കാര്‍. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ.വിഎസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പൊലീസിലെ പരാതിക്കാരനായിരുന്നു വിഎസ് ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആര്‍ഷോ നല്‍കിയ പരാതിയിലാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വിഎസ് ജോയിയെ രണ്ടാം പ്രതിയാക്കി പൊലീസ് ഗൂഡാലോചന കേസ് എടുത്തിരുന്നത്. 

Leave a Reply