നവകേരള സദസ്സില്‍വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതി

നവകേരള സദസ്സില്‍വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതി

കൊച്ചി: നവകേരള സദസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനുള്ള തീരുമാനം തിരുത്തി വിദ്യാഭ്യാസ വകുപ്പ്.

ഉത്തരവ് പിന്‍വലിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. കുട്ടികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കുന്നത് ചോദ്യം ചെയ്ത് കാസര്‍ഗോഡ് സ്വദേശി ഫിലിപ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പങ്കെടുപ്പിക്കാനുള്ള തീരുമാനം തിരുത്തി വിദ്യാഭ്യാസ വകുപ്പ്.

കുട്ടികളെ നവകേരള സദസ്സില്‍ എത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ വാഹനങ്ങള്‍ സദസ്സിലേക്ക് ആളുകളെ എത്തിക്കാന്‍ വിട്ടുനല്‍കാനുള്ള നിര്‍ദേശം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെ നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ ചെറിയ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു. ഇതും കേടതിയില്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു.

Leave a Reply