0ഹലാല്‍ ഭക്ഷണം മഹാരാഷ്ട്രയില്‍ നിരോധിക്കണം ; ബിജെപി നേതാവ്

0ഹലാല്‍ ഭക്ഷണം മഹാരാഷ്ട്രയില്‍ നിരോധിക്കണം ; ബിജെപി നേതാവ്

മുംബൈ: ഉത്തര്‍പ്രദേശിലേതുപോലെ മഹാരാഷ്ട്രയിലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ നിതീഷ് റാണ. ഹലാല്‍ ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന വിചിത്ര വാദവും അദ്ദേഹം ഉയര്‍ത്തി.

‘ഹലാല്‍ ജിഹാദും ലൗജിഹാദും ഒരുപോലെയാണ്. ഹലാല്‍ ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദു മതത്തിനെതിരേയുമാണ് ഉപയോഗിക്കുന്നത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രണ്ട് മഹാരാഷ്ട്ര കന്പനികള്‍ നിരോധിക്കണം. ഇതിനായി മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കത്തയയ്ക്കും’ – റാണ പറഞ്ഞു.

നവംബര്‍ 18 ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹലാല്‍ മുദ്ര രേഖപ്പെടുത്തിയ ഭക്ഷണവും മരുന്നുകളും നിരോധിച്ചിരുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഹലാല്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് അധികൃതരുടെ വാദം.

Leave a Reply