ഹമാസ് വെടിനിര്‍ത്തല്‍ഇന്നും കൂടികൂടുതല്‍ ബന്ദികളെ മോചിപ്പിച്ചു

ഹമാസ് വെടിനിര്‍ത്തല്‍ഇന്നും കൂടികൂടുതല്‍ ബന്ദികളെ മോചിപ്പിച്ചു

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്നും തുടരും. ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരെ വിട്ടയക്കലും കഴിഞ്ഞ ദിവസവും തുടര്‍ന്നു.

പതിമൂന്നു ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചപ്പോള്‍ 39 തടവുകാരെ ആദ്യം ഇസ്രയേലും മോചിപ്പിച്ചിരുന്നു.

വെടിനിര്‍ത്തലിന്റെ മൂന്നാം ദിനമായ ഇന്നലെ നാലുവയസുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടിയെ ഹമാസ് മോചിപ്പിച്ചപ്പോള്‍, പലസ്തീനികളെ ഇസ്രയേലും വിട്ടയച്ചു. ഈ കരാര്‍ തുടരണമെന്ന നിലപാടിലാണ് ഹമാസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവിഭാഗവും തമ്മിലുള്ള കരാര്‍ ആരംഭിച്ചത്. ഇത് തടവുകാരുടെ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയതും.

നവകേരള സദസ് ഇന്നു മുതല്‍ മലപ്പുറത്ത്

17 തടവുകാര്‍ ഇസ്രയേലില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 80 വയസുകാരിയായ തടവുകാരി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണ്. മോചിതരായവരില്‍ തായ് സ്വദേശികളായ മൂന്നു പേരും ഉള്‍പ്പെടും.

ഖത്തറിലെ രാജ്യാന്തര സഹകരണ മന്ത്രി ലോല്‍വ റഷീദി അള്‍ ഖാത്തേര്‍ ഖാസ സന്ദര്‍ശിച്ചിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ കരാര്‍ ലംഘനം നടത്തിയെന്ന ഒരു ആരോപണം ഇതിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇതുമൂലം ബന്ദി മോചനം മണിക്കൂറുകളോളം വൈകുകയും ചെയ്തു.

Leave a Reply