ഇസ്രായേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ് , മോചിപ്പിച്ചവരില്‍ 12 പേര്‍ തായ് പൗരന്മാര്‍

ഇസ്രായേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ് , മോചിപ്പിച്ചവരില്‍ 12 പേര്‍ തായ് പൗരന്മാര്‍

ഗാസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി ബന്ദികളെ മോചിപ്പിച്ച്‌ ഹമാസ്. 12 തായ് പൗരന്മാരെയാണ് മോചിപ്പിച്ചത്. 13 ഇസ്രയേല്‍ പൗരന്മാരെ ഉടനടി മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗാസയില്‍ തടവിലായിരുന്ന 12 തായ് തൊഴിലാളികളെ ഹമാസ് മോചിപ്പിച്ചതായി സര്‍ക്കാരിന് സ്ഥിരീകരണം ലഭിച്ചതായി തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ അറിയിച്ചു. നാല് ദിവസം കൊണ്ട് 50 ബന്ദികളെ മോചിപ്പിക്കാം എന്നായിരുന്നു വെടിനിര്‍ത്തല്‍ ധാരണ. ഓരോ 10 ബന്ദികളുടെയും മോചനത്തിന് ഒരു ദിവസം അധിക വെടിനിര്‍ത്തലുണ്ടാകുമെന്നും ധാരണയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ഇസ്രയേല്‍ മോചിപ്പിക്കുമെന്ന് ധാരണയായിരുന്ന 39 പലസ്തീന്‍ തടവുകാരെ ഇതുവരെ മോചിപ്പിച്ചിട്ടില്ല.

ഇതിനിടെ നാല് ദിവസത്തെ വെടി നിര്‍ത്തല്‍ ഉടമ്ബടി താല്‍ക്കാലികം മാത്രമാണെന്ന ഇസ്രയേല്‍ സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച്‌ പ്രതിരോധമന്ത്രി യോവ് ഗാലന്റ് രംഗത്ത് വന്നു. അതിനുശേഷം ഇസ്രായേല്‍ പൂര്‍ണ്ണ സൈനിക ശക്തിയോടെ യുദ്ധം പുനരാരംഭിക്കുമെന്നും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഗാലന്റ് വ്യക്തമാക്കി. ഹമാസിനെ നശിപ്പിക്കുകയും ഗാസയിലുള്ള 240 ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഗാലന്റ് പറഞ്ഞു.

Leave a Reply