സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല

സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല

സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല.

രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ദേശിയ തലത്തിൽ പൊതു ഗതാഗതത്തെ ബന്ദ് ബാധ്യ്ക്കാൻ സാധ്യത ഉണ്ടെൻകിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങളിൽ ബന്ദ് പൂർണ്ണമാകാൻ സാധ്യത ഇല്ല.

Leave a Reply