ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ;               തന്നെ തട്ടിക്കൊണ്ടു പോയ കഷണ്ടിയുള്ള മാമൻ പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ; തന്നെ തട്ടിക്കൊണ്ടു പോയ കഷണ്ടിയുള്ള മാമൻ പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞത് പലചിത്രങ്ങള്‍ കാണിച്ചതിന് ശേഷം.

അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ 11 ചിത്രങ്ങള്‍ കാണിച്ചിരുന്നു. കസ്റ്റഡിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചയുടൻ തന്നെ ഇതാൻ താൻ പറഞ്ഞ കഷണ്ടിയുള്ള മാമൻ എന്ന് പൊലീസുകാരെ അറിയിച്ചു. കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ഉടൻ, തട്ടിക്കൊണ്ടു പോയവരില്‍ കഷണ്ടിയുള്ള മാമൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടു പോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ചിരുന്ന വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ചാത്തന്നൂരിന് സമീപം ചിറക്കരയിലാണ് കുട്ടി പറഞ്ഞ ഓടിട്ട വീട് ഉള്ളത്. ഇത് പത്മകുമാറിന്റെ ാ ഫാം ഹൗസ് ആണെന്നാണ് വിവരം. രാവിലെ പിതാവിന്റെ മൊഴിയെടുക്കാൻ എത്തിയ പൊലീസ് സംഘം ചിത്രങ്ങള്‍ കുട്ടിയെ കാണിക്കാനാണ് വീണ്ടും വീട്ടിലെത്തിയത്. വിദേശത്തേക്ക് പോകാൻ പണം തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്. സാമ്ബത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

ഇന്ന് വൈകീട്ടോടെയാണ് പ്രതികളെ പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

Leave a Reply