വിദ്യഭ്യാസ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകും.അബൂദാബി- മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി

വിദ്യഭ്യാസ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകും.അബൂദാബി- മേൽപറമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി

അബൂദാബി: അബൂദാബി മേൽപറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ നാല് പതിറ്റാണ്ട് നീണ്ട് നിന്ന പ്രവർത്തനങ്ങളിലൂടെ ഒരു മഹൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും, നിർധന സമൂഹത്തെ ചേർത്ത് പിടിച്ച് അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നതിൽ സ്തുതിഹർമായ പങ്ക് വഹിക്കുകയും ചെയ്ത അബൂദാബി മേൽ പറമ്പയുടെ പ്രവർത്തനം യോഗം വിലയിരുത്തുകയും, ശിഷ്ടകാല പ്രവർത്തനങ്ങളിൽ മഹല്ലിലെ വിദ്യാഭ്യാപരമായി പിന്നോക്കം നിൽക്കുന്നവരെ ഉയർത്തി കൊണ്ട് വന്ന് അവർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാനും യോഗം തീരുമാനിച്ചു.

അബുദാബി മേൽപറമ്പ് ജമാഅത്ത് കമ്മിറ്റി നടത്തിയ “മീറ്റ വിത്ത് അബ്ദുൽ അസീസ് കെ പി “എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അബ്ദുൽ ഖാദർ നിയാസ് ചേഡിക്കമ്പനി മഹല്ലിലെ പഠിക്കാൻ താൽപര്യമുളള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് സംവിധാനം നടപ്പിലാക്കാൻ പ്രത്യേക ശ്രദ്ധയൂന്നണമെന്ന് അഭിപ്രായപ്പെട്ടു.
മഹൽ പ്രദേശത്ത് വിദ്യാഭ്യാസ സർവ്വെ നടത്താനും വിദ്യാഭ്യാസ പിന്നോക്കവസ്ഥ പരിഹരിക്കാനും കേന്ദ്ര കമ്മിറ്റിയുമായി കൂടി ആലോചിച്ചു നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

നീണ്ട കാലം സ്ഥാപക അബൂദാബി കമ്മിറ്റി ഭാരാവാഹികളായിരുന്ന , കെ പി അബ്ദുൽ അസീസ്, സൈഫുദ്ദീൻ കെ മാക്കോട്, ഇ ബി മുഹമ്മദ് കുഞ്ഞി എന്നിവർക്ക് കമ്മിറ്റിയുടെ ഉപഹാരങ്ങൾ നിയാസ് ചേടിക്കമ്പനിയും അബൂദാബി ജമാഅത്ത് ഭാരവാഹികളും ചേർന്ന് കൈമാറി.

പ്രസിഡണ്ട് സെയ്യിദ് ശിഹാബ് തങ്ങൾ അൽഹാദി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യാതിഥി സൈഫുദ്ധീൻ കെ മാക്കോട് മുഖ്യ പ്രഭാഷണം നടത്തി . സി ബി ഇക അബൂബക്കർ, ഇല്യാസ് ബി ഡി, മുഹമ്മദ് കുഞ്ഞി ചാത്തംകൈ, എന്നിവർ സംസാരിച്ചു ,

ഇ എം മുഹമ്മദ് കുഞ്ഞി സ്വാഗതമാശംസിച്ചു , ഇ ബി മുഹമ്മദ് കുഞ്ഞി പ്രാർത്ഥനയും, ട്രഷറർ ഹാരിസ് കല്ലട്ര നന്ദിയും പ്രകാശിപ്പിച്ചു

Leave a Reply