മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ് നാട്ടില്‍ മഴ കനക്കുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
6 ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലര്‍ച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.