മുംബൈയില്‍ കനത്ത മഴ: ഗതാഗതം തടസ്സപ്പെട്ടു

മുംബൈയില്‍ കനത്ത മഴ: ഗതാഗതം തടസ്സപ്പെട്ടു

മുംബൈ:മുംബൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു . പലഭാഗങ്ങളിലും പൊതുഗതാഗതം തടസ്സപ്പെട്ടു. താനെ, റായ്ഗഡ് മേഖലകളില്‍ മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വെള്ളിയാഴ്ച ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. കനത്ത മഴ വിമാന സര്‍വീസുകളേയും ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

Leave a Reply