കനത്ത മഴ; മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷം

കനത്ത മഴ; മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷം

മുംബൈ:കനത്തമഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. മുംബൈ നഗരത്തിലെ പല റോഡുകളും അടച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്.

നഗരത്തില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും അയല്‍സംസ്ഥാനമായ കർണാടകയിലും കനത്തമഴ തുടരുകയാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മുംബൈ നഗരത്തില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ 52.89 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply