ഭാര്യയെ ലഹരിമരുന്ന് നല്കി ദിവസവും നിരവധിപ്പേര്‍ക്ക് കാഴ്ച വെച്ച് വീഡിയോ പകര്‍ത്തി ഭർത്താവ്.
ഫ്രാൻസില്‍ നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വരുന്നത്. ഭാര്യയ്ക്ക് ഒട്ടും സംശയം വരാത്ത ആരുന്നു ഭര്‍ത്താവിന്റെ ഈ പ്രവർത്തികൾ.രാത്രികളില്‍ ഭാര്യക്കു ലഹരിമരുന്ന് നല്കുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പലപുരുഷന്മാരെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 92 ബലാത്സംഗങ്ങള്‍ നടന്നതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ 26നും 73നും മധ്യേപ്രായമുള്ള 51 പുരുഷന്മാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. ലോറി ഡ്രൈവര്‍, മുൻസിപ്പല്‍ കൗണ്‍സിലര്‍, ബാങ്ക് ഉദ്യോഗസ്ഥൻ, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവര്ത്തകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.