മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

മാസപ്പടി കേസില്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ഹര്‍ജി നല്‍കിയത്.

എക്‌സാലോജിക്കിന് സിഎംആര്‍എല്‍ കടം നല്‍കിയത് അന്വേഷിക്കണമെന്ന് ഷോണ്‍ ജോര്‍ജ്. കടം നല്‍കിയത് സിഎംആര്‍എല്‍ ഉടമകള്‍ ഡയറക്ടര്‍മാരായ എന്‍ബിഎഫ്‌സി. നല്‍കിയത് 77 ലക്ഷം രൂപ. മാസപ്പടി കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ നല്‍കി ഷോണ്‍ ജോര്‍ജ്.

മാസപ്പടി വിവാദത്തില്‍പ്പെട്ട കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്ബനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് വീണയുടെ കമ്ബനിക്ക് നാലു വര്‍ഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നല്‍കിയതെന്നാണ് പരാതിയിലുളളത്.

മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുയര്‍ന്ന 1.72 കോടി ലക്ഷത്തിന് പുറമേയുള്ള തുകയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും ഇന്ന് ഇക്കാര്യം ഉന്നയിക്കും.

Leave a Reply