അത്യാധുനിക സജ്ജീകരണങ്ങളുമായി എച്ച്എൻസി ദേളി; നവീകരിച്ച മെഡിക്കൽ വിഭാഗങ്ങളുടെ ഉദ്‌ഘാടനം കർമം നിർവഹിച്ചു

അത്യാധുനിക സജ്ജീകരണങ്ങളുമായി എച്ച്എൻസി ദേളി; നവീകരിച്ച മെഡിക്കൽ വിഭാഗങ്ങളുടെ ഉദ്‌ഘാടനം കർമം നിർവഹിച്ചു

ദേളി: ആതുര ശുശ്രൂഷ രംഗത്ത് ആറാം വർഷത്തിലേക്ക് കടക്കുന്ന കാസർഗോഡ് ദേളിയിൽ പ്രവർത്തിക്കുന്ന എച്ച്എൻസി ഹോസ്പിറ്റലിന്റെ ആധുനിക സജ്ജീകരണങ്ങോട് കൂടി നവീകരിച്ച മെഡിക്കൽ വിഭാഗങ്ങളുടെ ഉദ്‌ഘാടന കർമം നിർവഹിച്ചു. നവീകരിച്ച ലേബർ റൂം, ഒടി കോംപ്ലക്സ്, ഫീമെയിൽ വാർഡ്, ഡീലക്സ് റൂം, എൻഐസിയു വിഭാഗങ്ങളുടെ ഉദ്‌ഘാടനമാണ് ഇന്ന് നടന്നത്. ദേളി എച്ച്എൻസി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മത, സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

എച്ച്എൻസി ഗ്രൂപ്പ് പബ്ലിക്ക് റിലേഷൻ മാനേജർ റാഫി പാറയിൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. എച്ച്എൻസി ഗ്രൂപ്പ് ചെയർമാൻ & സിഇഒ ഡോക്ടർ ഷാനിത് മംഗലാട്ട് ചടങ്ങിൽ അധ്യക്ഷനായിരുന്നു. സഅദിയ മാണിക്കോത്ത് ഉസ്താദ് ഔപചാരിക ഉദ്‌ഘാടനം കർമം നിർവഹിച്ചു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന്, കെസി റോഡ് ഉസ്താദ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

നവീകരിച്ച ലേബർ റൂമിന്റെ ഉദ്‌ഘാടനം ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു നിർവഹിച്ചു. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്നും എൻഐസിയുവിഭാഗത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും നിർവഹിച്ചു. ഫീമെയിൽ വാർഡ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ സുഫൈജ അബൂബക്കർ, ഡീലക്സ് റൂം മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എന്നിവരും നിർവഹിച്ചു.

എച്ച്എൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട്, ഡോക്ടർ നജ്മ പാലക്കി, ഡോക്ടർ രജീഷ സിഎച്ച്, ഡോക്ടർ ധനൂപ്, ഡോക്ടർ ഷിൻ, വിൻടച്ച് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഡാനിഷ് മുഹമ്മദ്, ജനാർദ്ദന ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ സൂരജ്, കല്ലട്ര അബ്ദുൽ കാദർ, അത്താ ഹാജി ഹുസൈൻ, ടിഡി കബീർ, ചന്ദ്രൻ കൊക്കാൽ, പ്രദീപ്, സംഗീത്,ഹനീഫ് എംഎച്ച്, റിയൽ ഇന്ത്യ വിഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശരീഫ് സലാല, അഷ്‌റഫ് ഇംഗ്ലീഷ്, താജുദ്ധീൻ,അഫീഫ്, ശ്രീജ, ലക്ഷ്മി, റോസ്ലി, അൻവർ കോളിയടുക്കം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എച്ച്എൻസി ഹോസ്പിറ്റൽ ദേളി അഡ്മിനിസ്‌ട്രറ്റർ രാഹുൽ മോഹൻ ചടങ്ങിൽ നന്ദി പറഞ്ഞു.

Leave a Reply