കാസർഗോഡ് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ഓർമകളിലെ ചിരിക്കൂട്ടെന്ന ടാഗ്‌ലൈനിൽ നടന്ന ‘മധുരം’ വയോജന സംഗമത്തിന് ചെമ്മനാട് പഞ്ചായത്ത് ഹാൾ സാക്ഷിയായി. രാവിലെ 11 മണിക്കാരംഭിച്ച ചടങ്ങ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ വയോജനങ്ങൾക്കായി എച്ച്എൻസി ഹോസ്പിറ്റൽ ദേളിയൊരുക്കിയ ജീവിത ശൈലി രോഗ നിർണയ ക്ലാസും ക്യാമ്പും ശ്രദ്ധേയമായി.
ചടങ്ങിൽ രാജൻ കെ പൊയിനാച്ചി, ആസിയ മുഹമ്മദ്, രമ ഗംഗാധരൻ, എച്ച്എൻസി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ രാഹുൽ മോഹൻ, ഡോക്ടർ ലുക്മാൻ, ഫിസിയോ തെറാപ്പിസ്റ്റ് പിടി നയന കൃഷണ, ഡയറ്റീഷ്യൻ ഡിറ്റി റുഖിയത്ത് ശബ്നം എന്നിവർ ആശംസ അറിയിച്ചു. രാജേഷ് കൂട്ടക്കനി നേതൃത്വം നൽകിയ ക്ലാസും പുത്തൻ അനുഭവമായി. ചടങ്ങിൽ എച്ച്എൻസി ഹോസ്പിറ്റൽ ദേളിയിലെ ജനറൽ മെഡിസിൻ വിദഗ്‌ദൻ ഡോക്ടർ മുഹമ്മദ് ഷിൻ നയിച്ച ജീവിത ശൈലി രോഗ നിർണയ ക്ലാസ് സദസ്സിന് ആരോഗ്യപരമായ പുതിയ അറിവുകൾ നൽകി. ചടങ്ങിൽ മുംതാസ് അബൂബക്കർ സ്വാഗതം പറഞ്ഞു.
ലക്ഷ്മിക്കുട്ടി, താജുദ്ധീൻ, ശ്രീജ, മുനവ്വിറ, റോസ്ലി, രഞ്ജിത്ത്, രജനി, അഷിത, നയന എന്നിവർ എച്ച്എൻസി ഹോസ്പിറ്റൽ ഒരുക്കിയ ജീവിത ശൈലി രോഗ നിർണയ ക്യാമ്പിന് നേതൃത്വം നൽകി.