18 ഓളം സ്പെഷ്യലിറ്റി -സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ദേളി എച്ച്എൻസി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തിയത്
കാസർഗോഡ്: നൂറുകണക്കിന് രോഗികൾക്ക് സ്വാന്തനമായി എച്ച്എൻസി ഹോസ്പ്പിറ്റൽ ദേളി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്. 18 ഓളം സ്പെഷ്യലിറ്റി -സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ദേളി എച്ച്എൻസി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തിയത്. ജനറൽ മെഡിസിൻ,ഗൈനെക്കോളജി,ശിശുരോഗ വിഭാഗം,ഇ.എൻ.ടി,ത്വക്ക് രോഗവിഭാഗം,യൂറോളജി,ഗ്യാസ്‌ട്രോ എൻട്രോളജി,ജനറൽ സർജറി,ന്യൂറോളജി,മനോരോഗ വിഭാഗം,ഫിസിയോതെറാപ്പി,ഡയറ്റിഷ്യൻ,വെരിക്കോസ് വെയിൻ സ്പെഷ്യലിസ്റ്റ്,ഫാമിലി മെഡിസിൻ തുടങ്ങി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിലൂടെ ലഭിച്ചത്.
ഇന്ന് രാവിലെ ആരംഭിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം എച്ച്എൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് നിർവഹിച്ചു. പബ്ലിക്ക് റിലേഷൻ മാനേജർ റാഫി പാറയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ രാഹുൽ മോഹൻ സ്വാഗതവും ചീഫ് അക്കൗണ്ടന്റ് നജീബ് നന്ദിയും പറഞ്ഞു. ശോഭ, സജീർ, താജുദ്ധീൻ, നവീൻ, റോസ്ലി, ശ്രീജ, സത്താർ, മഷൂക്ക, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.