ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലഇതര സമുദായക്കാരനെപ്രണയിച്ച യുവതിയെ സഹോദരന്മാര്‍ കഴുത്ത് ഞെരിച്ച്‌ കൊന്ന് കനാലില്‍ തള്ളി

ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊലഇതര സമുദായക്കാരനെപ്രണയിച്ച യുവതിയെ സഹോദരന്മാര്‍ കഴുത്ത് ഞെരിച്ച്‌ കൊന്ന് കനാലില്‍ തള്ളി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിനെ നടുക്കി വീണ്ടും ദുരഭിമാന കൊലപാതകം. ഇതര സമുദായക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ സഹോദരന്മാര്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ച്‌ കൊന്ന് കനാലില്‍ തള്ളി.

ഉത്തര്‍ പ്രദേശിലെ ഗസ്സിയാബാദിലെ കനാലില്‍ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

മുറാദ് നഗറില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്.

സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവര്‍ എതിര്‍ത്തു. ഷീബ പിന്മാറാതിരുന്നതോടെയാണ് ക്രൂരകൃത്യം നടത്തിയത്.

അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴുത്തില്‍ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവര്‍ വെളിപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമാണ് കനാലില്‍നിന്നും ലഭിച്ചത്.

Leave a Reply