ചായയ്‌ക്കൊപ്പം കഴിച്ച കേക്ക് വില്ലനായി; ഏകമകളുടെ വിവാഹതലേന്ന് വീട്ടമ്മ മരിച്ചു; സംഭവം മലപ്പുറത്ത്

ചായയ്‌ക്കൊപ്പം കഴിച്ച കേക്ക് വില്ലനായി; ഏകമകളുടെ വിവാഹതലേന്ന് വീട്ടമ്മ മരിച്ചു; സംഭവം മലപ്പുറത്ത്

ഏകമകളുടെ വിവാഹ തലേന്ന് വീട്ടമ്മയുടെ മരണം. ആർക്കാണ് ഇത് സഹിക്കാൻ കഴിയുക. മലപ്പുറം താനൂരിൽ ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ്. ചായയ്‌ക്കൊപ്പം കഴിച്ച കേക്കാണ് എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) യുടെ വിയോഗത്തിന് കാരണമായത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് സൈനബ വെള്ളിയാഴ്ച മരണപ്പെട്ടത്. മകൾ ഖൈറുന്നീസയുടെ വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ.

സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തി, മറ്റു ചടങ്ങുകൾ മാറ്റി. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം പരേതരായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെയും ഉണ്ണീമയുടെയും മകളാണ്. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ).

Leave a Reply