‘കരാട്ടെ മാസ്റ്ററുടെ പീഡനം അറിഞ്ഞിരുന്നു, 2തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, തുടര്‍ നടപടി വൈകി’: അധ്യാപകര്‍

‘കരാട്ടെ മാസ്റ്ററുടെ പീഡനം അറിഞ്ഞിരുന്നു, 2തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, തുടര്‍ നടപടി വൈകി’: അധ്യാപകര്‍

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അധ്യാപകര്‍. സിദ്ദീഖ് അലിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് സ്കൂളിലെ അധ്യാപകര്‍ വ്യക്തമാക്കി. പഠനത്തിലും പാഠ്യേതര വിഷയത്തിലും മുന്നില്‍ നിന്ന മിടുക്കിയായ കുട്ടിയായിരുന്നു പെണ്‍കുട്ടി. സ്മാര്‍ട്ടായിട്ടുള്ള കുട്ടിയായിരുന്നു. ഗൗരവമുള്ള വിഷയമാണ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കുട്ടിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലിങ് നല്‍കിയത്. പെണ്‍കുട്ടിക്ക് കൗൺസിലിങ് നൽകിയെങ്കിലും മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടി പഠനം നിർത്തുകയായിരുന്നു.

സ്കൂളിൽ തുടരാൻ ഉപദേശിച്ചെങ്കിലും ടിസി വാങ്ങിപ്പോയി. കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയായിരുന്നു കടന്നുപോയത് വിവരം ചൈല്‍ഡ് ലൈനിനെ രണ്ട് വട്ടം അറിയിച്ചിരുന്നുവെന്നു. വിവരങ്ങള്‍ പൊലീസ് അന്വേഷിക്കാൻ തുടങ്ങിയതോടെ കുട്ടി മാനസികമായി വീണ്ടും പ്രതിസന്ധിയിലായി. കേസില്‍ വീണ്ടും അന്വേഷണം നടത്തിയെങ്കിലും കരാട്ടെ മാസ്റ്റര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. കേസില്‍ തുടര്‍ നടപടികളുണ്ടാകാതിരുന്നത് കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കൊലപാതകമാണെന്ന് തന്നെയാണ് സംശയമെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അധ്യാപകര്‍ പറഞ്ഞു.

ഇതിനിടെ, വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കരാട്ടെ അധ്യാപകനെതിരെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ട് വരുന്ന സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ വാഴക്കാട് സിഐയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി.

Leave a Reply