കാസർകോടിന്റെ പുതിയ മാറ്റത്തിന് തുടക്കമിടുന്ന റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റിൽ ഞാനുമുണ്ടാവുമെന്ന് വ്യവസായ പ്രമുഖൻ ലത്തീഫ് ഉപ്പള ഗേറ്റ്.ദുബായിലെത്തിയ റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റ് പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ അനുബന്ധ പരിപാടികൾക്കായി റിയൽ ഇന്ത്യ വിഷൻ മെഗാ മീറ്റ് പ്രതിനിധികൾ ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തിയിരുന്നു. റിയൽ ഇന്ത്യ വിഷൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജലീൽ കോയ, കൺവീനർ ശരീഫ് സലാല, ഓർഗനൈസർ ബികെ ഷാ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് ദുബായിലെത്തിയത്. പരിപാടിയുടെ അനുബന്ധ കാര്യങ്ങളുടെ ഭാഗമായാണ് സംഘം ലത്തീഫ് ഉപ്പള ഗേറ്റുമായി ചർച്ച നടത്തിയത്.ഫെബ്രുവരി 21 ന് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന റിയൽ ഇന്ത്യ വിഷൻ മെഗാ ഫാമിലി ഇവന്റസ് ആൻഡ് എന്റർപ്യുനേഴ്സ് മീറ്റിന്റെ ഡയമണ്ട് കാർഡും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജലീൽ കോയ അദ്ദേഹത്തിന് കൈമാറി. ചടങ്ങിൽ റഹ്മാൻ മലപ്പുറം, ബികെ മുഹമ്മദ് ഷാ, ശരീഫ് സലാല, ഹനീഫ് കാസർകോട്, നിയാസ് കിഴൂർ എന്നിവർ പങ്കെടുത്തു.