കാൻസർ ഭേദമാകുമെന്ന വിശ്വാസത്തിൽ മകനെ ഗം​ഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

കാൻസർ ഭേദമാകുമെന്ന വിശ്വാസത്തിൽ മകനെ ഗം​ഗയിൽ മുക്കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

കാന്‍സര്‍ ഭേദമാകുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയതിനെ തുടര്‍ന്ന് അഞ്ചുവയസുകാരൻ മരിച്ചു. ഡൽഹി സ്വദേശികളായ ദമ്പതികൾ കുട്ടിയെ ഗംഗാനദിയിൽ മുക്കിക്കൊല്ലുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അത്ഭുതം സംഭവിക്കുമെന്നു കരുതി നിരവധി തവണയാണ് കുടുംബാം​ഗങ്ങൾ കുട്ടിയെ ​ഗം​ഗയിലെ തണുത്ത ജലത്തിൽ മുക്കിയത്.

കുട്ടി ഏറെ നേരം വെള്ളത്തിനടിയിൽ കിടക്കുന്നത് സമീപത്തുള്ള ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുഞ്ഞിനെ വെള്ളത്തിൽ നിന്നുമെടുക്കാൻ നിരവധി ആളുകൾ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാർ ഇത് അനുസരിക്കാത്തതിനാൽ സമീപത്തുണ്ടായിരുന്നു ഒരാൾ ബലം പ്രയോഗിച്ച് കുട്ടിയെ കരക്കെത്തിക്കുന്നതായീ വീഡിയോയിൽ കാണാം. കുട്ടിയെ വെള്ളത്തിൽ മുക്കിയ സ്ത്രീ അക്രമാസക്തമായി പ്രതികരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply